മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓഫീസില്‍ മോഷണ ശ്രമം

Tuesday 26 December 2017 9:48 pm IST

ചാലക്കുടി: കൊരട്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓഫീസില്‍ മോഷണ ശ്രമം. ഷട്ടര്‍ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു.
രണ്ട് ദിവസം ഓഫീസ് അവധിയിലായതിനാല്‍ എന്നാണ് മോഷണശ്രമം നടന്നത് എന്ന് വ്യക്തമല്ല.
ചൊവ്വാഴ്ച രാവിലെ ജീവനക്കാര്‍ വന്നപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്. കൊരട്ടി എസ്.ഐ.സുബീഷ്‌മോന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓഫീസിനകത്ത് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഒഴിഞ്ഞ മദ്യ കുപ്പിയും കണ്ടെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.