വണ്ടിപ്പെരിയാര്‍: കാല്‍ക്കിലോ കഞ്ചാവുമായി എറണാകുളം സ്വദേശികള്‍ വണ്ടിപ്പെരിയാല്‍ എക്സൈസ് പിടിയില്‍. പറവൂര്‍ തെക്കിനേഴത്ത് ഡോണ്‍ (24), മൂലപ്പിള്ളി പനക്കല്‍ ജോയല്‍(24) എന്നിവരാണ് കാല്‍ക്കിലോ കഞ്ചാവുമായി പിടിയിലായത്.
മഞ്ചുമലയ്ക്ക് സമീപം വാഹനപരിശോധനയ്ക്കിടെ കുമളി ഭാഗത്ത് നിന്ന് വന്ന പ്രതികളെ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്നും ഇവര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റും പിടിച്ചെടുത്തു. ഡോണ്‍ മുമ്പും കഞ്ചാവ് കേസിലെ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: