മൂന്നുപേര്‍ക്ക് കുത്തേറ്റു

Tuesday 26 December 2017 9:52 pm IST

 

അടിമാലി: മകന്റെ ദുര്‍നടപ്പിനുകാരണം സുഹൃത്തുക്കളാണെന്നാരോപിച്ച് പിതാവ് മകന്റെ സുഹൃത്തുക്കളായ മൂന്നുപേരെ കുത്തി പരിക്കേല്‍പ്പിച്ചു. ബൈസണ്‍വാലി ഏട്ടൂര്‍ കോളനിയില്‍ ക്രിസ്തുമസ് ദിനത്തില്‍ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ടി കമ്പനി ബംഗാളപറമ്പില്‍ മനു(17), ഏട്ടൂര്‍ കോളനി സ്വദേശികളായാ മുത്തുകുമാര്‍(17), പാല്‍ കനി(17) എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ ടീ കമ്പനി പതിയില്‍ ജോണ്‍സനെ രാജാക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ക്രിസ്തുമസ് ആഘോഷിക്കാന്‍ പണം ആവശ്യപ്പെട്ട് ജോണ്‍സന്റെ മകന്‍ പിതാവുമായുണ്ടാക്കിയ കലഹമാണ് സുഹൃത്തുകള്‍ക്ക് കത്തിക്കുത്തേല്‍ക്കാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു. പിതാവുമായി വഴക്കുണ്ടാക്കിയശേഷം പുറത്തേക്കുപോയ മകന്റെ പുറകെ കത്തിയുമായി വീടിന് സമീപത്തേക്കിറങ്ങിയ ജോണ്‍സണ്‍ മകന്റെ കുട്ടുകരെ ചോദ്യം ചെയ്തതാണ് കത്തികുത്തിനു കാരണം മകനെ വഴിപിഴപ്പിക്കുന്നതു സുഹുത്തുക്കളാണെന്നാരോപിച്ച് ജോണ്‍സണ്‍ കത്തി വീശികുകയായിരുന്നത്രേ. ഗുരുതരമായി പരിക്കേറ്റ മുത്തുകുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.