മുള്ളരിങ്ങാട്: വനാതിര്‍ത്തിയോട് ചേര്‍ന്ന് റബ്ബര്തോട്ടത്തിലിറങ്ങിയ രാജവെമ്പാലയെ പിടികൂടി. മുള്ളരിങ്ങാട് റേഞ്ചിലെ ചുള്ളിക്കണ്ടം സെക്ഷന്‍ കീഴില്‍ വരുന്ന ബ്ലാവടി തണ്ടേല്‍ ബിജുവിന്റെ തോട്ടത്തിലാണ് ഇന്നലെ രാവിലെ രാജവെമ്പാലയെ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. ഓടിച്ചുവിടാനാകാതെ വന്നതോടെ കോതമംഗലത്ത് നിന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ താല്‍ക്കാലിക ജീവനക്കാരനായ ഷൈന്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്. 14 അടി നീളവും 16 കിലോ ഭാരവുമുള്ള പെണ്‍വര്‍ഗത്തില്‍പ്പെട്ട രാജവെമ്പാലയ്ക്ക് 12 വയസ് പ്രായമുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് രാജവെമ്പാല കാട് വിട്ട് ഇറങ്ങുവാന്‍ കാരണമെന്നാണ് നിഗമനം.
വൈകിട്ട് 4.30 ഓടെ പിടികൂടിയ രാജവെമ്പാലയെ നേര്യമംഗലം ഉള്‍വനത്തില്‍ വിടുന്നതിനായി കൊണ്ടുപോയി. ചുള്ളിക്കണ്ടം ഡിവിഷണിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഫൈസല്‍, അനീഷ്, നോബിള്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: