ദുബായ്: ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് വിട്ടു നിന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് പുതിയ ഐസിസി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അതേസമയം ഇന്ത്യന്‍ ടീം ട്വന്റി 20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.
മൂന്ന് മത്സരങ്ങളില്‍ കളിക്കാതിരുന്ന കോഹ്ലിക്ക് 48 പോയിന്റു നഷ്ടമായി. ബാറ്റ്സ്മാന്മാരുടെ മുന്‍ റാങ്കിങ്ങില്‍ 824 പോയിന്റുമായി ഒന്നാം സ്ഥാനത്തുനിന്ന കോഹ്ലിക്ക് ഇപ്പോള്‍ 776 പോയിന്റാണുള്ളത്. 784 പോയിന്റുമായി ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചാണ് ഒന്നാം സ്ഥാനത്ത്. വിന്‍ഡീസ് ഓപ്പണര്‍ ഇവിന്‍ ലൂയിസിനാണ് രണ്ടാം റാങ്ക്. പോയിന്റ് 780.
ശ്രീലങ്കക്കെതിരായ പരമ്പരയില്‍ തകര്‍ത്തുകളിച്ച കെ.എല്‍ രാഹുല്‍ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേയ്ക്ക്് ഉയര്‍ന്നു. കോഹ് ലിക്ക് പകരം ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ ആറുസ്ഥാനം മുന്നോട്ടുകയറി 14-ാം റാങ്കിലെത്തി.
ടീമുകളുടെ റാങ്കില്‍ അഞ്ചാം സ്ഥാനത്ത് നിന്നാണ് ഇന്ത്യ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, വിന്‍ഡീസ് ടീമുകളെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.പാക്കിസ്ഥാന്റെ ഇമാദ് വാസിമിനാണ് ഒന്നാം റാങ്ക്. അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാനാണ് രണ്ടാം റാങ്ക്. ഇന്ത്യയുടെ യുവേന്ദ്ര ചഹല്‍ 16-ാം സ്ഥാനത്ത് നിന്ന് 14-ാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: