കൊച്ചി: മിസിസ് കേരള സൗന്ദര്യമത്സരത്തിന് കൊച്ചി വേദിയാകുന്നു. ലെ മാരിടൈമില്‍ ഇന്ന് നടക്കുന്ന സൗന്ദര്യമാമാങ്കത്തില് ഓഡീഷന് വഴി തിരഞ്ഞെടുക്കപ്പെട്ട വിവാഹിതരായ മലയാളി സ്ത്രീകളാണ് പങ്കെടുക്കുന്നത്.
ഈ സൗന്ദര്യമത്സരത്തിന് വേണ്ടിയുള്ള ഓഡീഷന് കൊച്ചി, ബാംഗളൂര്‍, ദുബായ് എന്നിവിടങ്ങളില്‍ വച്ച് നടത്തപ്പെട്ടു. കോളിവുഡിലും, മോളിവുഡിലും, ബോളിവുഡിലും കഴിവു തെളിയിച്ച സംവിധായകര്‍, നടീ നടന്മാര്, ഫാഷന്‍ സ്റ്റൈലിസ്റ്റ്സ് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ കണ്ടെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: