ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ഇന്ന് രാവിലെയാണ് കശ്മീരിലെ രജൗരി സെക്ടറില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച രജൗരി ജില്ലയിലെ കെരി സെക്ടറില്‍ പാക് സൈനിക വിഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ വെടിവയ്പില്‍ മേജര്‍ അടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ കമാന്‍ഡോകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു പാക് സൈനിക പോസ്റ്റും കമാന്‍ഡോകള്‍ തകര്‍ത്തു. ജമ്മു കശ്മീരിലെ റോലകോട്ട് സെക്ടറില്‍ ചൊവ്വാഴ്ചയായിരുന്നു അതിര്‍ത്തികടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: