കൊച്ചി: ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടികള്‍ തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസന് കേന്ദ്ര സംഘത്തെ അറിയിച്ചു. സംഘത്തെ ആവശ്യങ്ങള്‍ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഹസന് അറിയിച്ചു.
ഫിഷറിസ് മന്ത്രി പോലും കാര്യങ്ങള്‍ ധരിപ്പിക്കാന്‍ എത്തിയില്ലെന്നും ഹസന് പറഞ്ഞു. ദുരിതം വിലയിരുത്താനെത്തിയ ഓഖി കേന്ദ്ര സംഘം ഇന്ന് രാവിലെ തോപ്പുംപടി ഹാര്‍ബറിലെത്തി. അതേസമയം ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായ ഒരാളുടെ കൂടി മൃതദഹം ലഭിച്ചു. അഴീക്കല്‍ പുറംകടലില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡിന് മൃതദേഹം ലഭിച്ചത്.
മൃതദേഹം കോസ്റ്റ്ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറുമെന്നും ഇതിനു ശേഷം അഴീക്കലില്‍ എത്തിക്കുമെന്നുമാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: