കൊല്ലം: ഓഖി ചുഴലിക്കാറ്റില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘത്തിന്റെ കൊല്ലം ജില്ലയിലെ പര്യടനം തുടങ്ങി. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്മല്ലിക്കിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം പ്രകൃതിക്ഷോഭത്തില്‍ മരണമടഞ്ഞ കുളത്തൂപ്പുഴ പി.വി.എസ് ഭവനില്‍ വിശ്വനാഥന്, ആര്യങ്കാവ് കഴുതുരുട്ടി പുത്തന്‍വീട്ടില്‍ രാജീവ് എന്നിവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി ബന്ധുക്കളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന്, ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആല്) ബി. ശശികുമാര്‍, പുനലൂര്‍ തഹസില്‍ദാര്‍ ബി. അനില്‍കുമാര്‍ തുടങ്ങിയവരും കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. കുളത്തൂപ്പുഴ മുതല്‍ കഴുതുരുട്ടിവരെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ സംഘം പരിശോധിച്ചു. നാളെ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ജില്ലാഭരണകൂടം തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച് ഇരവിപുരത്താണ് നാളത്തെ സന്ദര്‍ശനത്തിന് തുടക്കം കുറിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: