തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ പൂന്തുറയിലെത്തി ഓഖി ബാധിതരെ സന്ദര്‍ശിച്ചു. ഒമ്പതോളം വീടുകള്‍ സന്ദര്‍ശിച്ച നടി ദുരിത ബാധിതരെ ആശ്വസിപ്പിച്ചു.
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വീടുകളിലാണ് ആശ്വാസ വാക്കുകളുമായി താരം എത്തിയത്. ദുരന്ത ബാധിതരുടെ ആകുലതകള്‍ കേട്ട താരം അവരെ ആശ്വസിപ്പിച്ചു. അവരുടെ ആവശ്യങ്ങള്‍ വേണ്ടപ്പെട്ട അധികൃതരെ അറിയിക്കുമെന്നും തന്നാലാവുന്ന സഹായം ചെയ്ത് തരുമെന്നും മഞ്ജു ഉറപ്പ് നല്കി.
അതേസമയം ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുകയാണ്.
ആഭ്യന്തരവകുപ്പ് അഡീഷണല്സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തില്‍ എറണാകുളത്തെത്തിയ കേന്ദ്ര സംഘത്തിലുള്ള അഞ്ചു പേര് രണ്ടു സംഘമായി തിരിഞ്ഞ് ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കും.
രാവിലെ ചെല്ലാനം സന്ദര്‍ശിച്ച സംഘം ഉച്ചയ്ക്കുശേഷം മുനമ്പം, വൈപ്പിന്‍ മേഖലകളും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: