കൊട്ടാരക്കര: പഴമയുടെ ശേഷിപ്പുകളായ കളത്തട്ടുകള്‍ സംരക്ഷിക്കാനുള്ള യത്നത്തിലാണ് താമരക്കുടി ശിവവിലസം സ്കൂളില കുട്ടികള്‍.കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ നടത്തിയ ദൗത്യം വിജയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജഭരണകാലത്തിനോളം പാരമ്പര്യമുള്ള കളത്തട്ടുകളെ വരുംതലമുറക്ക് വേണ്ട സംരക്ഷിക്കണമെന്ന് ഇവര്‍ തീരുമാനിച്ചത്.
മാവടി ജംഗ്ഷനിലെ കളത്തട്ട് അറ്റകുറ്റ പണി തീര്‍ത്ത് പെയിന്റടിച്ച് സംരക്ഷിക്കുന്ന പ്രയത്നമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
കളത്തട്ടിന്റെ പ്രത്യോക രീതിയിലപള്ള രൂപകല്പന കുട്ടികള്‍ക്കും പുതുമയുള്ള കാഴ്ചയാണ്. തങ്ങള്‍ പഠിക്കുന്നതിന്റെ പ്രയോജനം സമൂഹത്തിന് കൂടി നല്‍കുക എന്നതാണ് ഈ സ്കൂളിലെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വി’ാഗത്തിന്റെ മുദ്രാവാക്യം. കാവുകളും,കുളങ്ങളും,പുഴയുടെ ഓരങ്ങളും സംരക്ഷിക്കുന്നതിനൊപ്പം മാണ് കളത്തട്ടുസംരക്ഷണത്തിന് ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: