കരുനാഗപ്പള്ളി: തീരദേരത്തെ 142 പേരുടെ ജീവനെടുന്ന സുനാമി പ്രതിഭാസത്തിന്റെ 13-ാമത് വാര്‍ഷികത്തിന്റെ ഭാഗമായി തീരദേശഗ്രാമമായ ആലപ്പാട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ സുനാമി സ്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ആര്.രാമചന്ദ്രന് എംഎല്‍എ, കളക്ടര്‍ ഡോ.എസ് കാര്ത്തികേയന്, ഓച്ചിറ ബ്ലോക്ക് പ്രസിഡന്റ് ഷെര്ളിശ്രീകുമാര്, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി.സലീന, ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശികല സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
ബിജെപി ആലപ്പാട് പഞ്ചായത്തു സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണത്തില്‍ പഞ്ചായത്തു സമിതി പ്രസിഡന്റ് രാജേഷ്, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രാംകുമാര്‍, പ്രിയമാലിനി, സജിമോള്‍, സ്റ്റീഫന്‍ നെറ്റോ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: