പുത്തൂര്‍: തെക്കുംപുറം വാര്‍ഡ് തെരഞ്ഞെടുപ്പില്‍ മുന്നേറ്റത്തിനൊരുങ്ങി ബിജെപി കണ്വെന്ഷന്. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ ഓരോ വീട്ടിലും എത്തിക്കുന്നതിന് ബിജെപി പ്രവര്‍ത്തകര്‍ സജ്ജരാകണമെന്ന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത സംസ്ഥാന ട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍ പറഞ്ഞു. ഗ്രാമതലങ്ങളില്‍ വരെ വികസനം എന്നതാണ് ബിജെപിയുടെ ലക്ഷ്യം. സാധാരണക്കാരുടെ ക്ഷേമത്തിനാണ് ഊന്നല്‍. അതുകൊണ്ടുതന്നെ ഓരോ വാര്‍ഡ് തെരഞ്ഞെടുപ്പും ബിജെപിക്ക് പ്രധാനമാണ്. തെക്കുംപുറത്തിന്റെ ജീവിത സമൃദ്ധിക്ക് ബിജെപി സ്ഥാനാര്‍ത്ഥി അനീഷിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പരിപാടിയില്‍ നിയോജകമണ്ഡലം കമ്മറ്റിയംഗം ആര്. ഭാസ്കരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി. വിജയകുമാര്‍, സ്ഥാനാര്‍ത്ഥി അനീഷ്, കരുവായം വാര്‍ഡംഗം വിദ്യ, നേതാക്കളായ ഫിലിപ്പ് കെ. തോമസ്, എന്‍. ശിവരാമന്, അനില്‍ മാലയില്‍, അജിത് ചാലൂക്കോണം, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: