വര്‍ക്കല: ഗുരുധര്‍മ പ്രചാരണസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെയും മാതൃസഭയുടെയും ആഭിമുഖ്യത്തില്‍ ഗുരുദേവവിശ്വാസികളും സഭാപ്രവര്‍ത്തകരും ചേര്‍ന്ന് ശേഖരിച്ച കാര്‍ഷിക ഉത്പന്നങ്ങളും പലവ്യജ്ഞനങ്ങളും ഗുരുദേവന് മഹാതീര്‍ഥാടനത്തിന് അനുമതി നല്കിയ കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തിലെ തേന്മാവിന് ചുവട്ടില്‍ നിന്ന് നൂറു കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വാഹനങ്ങളില്‍ മഹാസമാധിയില്‍ എത്തിച്ചു. മഹാസമാധി സന്നിധിയില്‍ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉത്പന്നങ്ങള്‍ ഏറ്റു വാങ്ങി. സ്വാമി സുഗുണാനന്ദ, ഗുരുധര്‍മ പ്രചാരണ സഭാ രജിസ്ട്രാര്‍ ടി.വി. രാജേന്ദ്രന്, പിആര്‍ഒ ഇ.എം. സോമനാഥന്, ജോ:രജിസ്ട്രാര്‍ സി.ടി. അജയകുമാര്‍, കേന്ദ്രസമിതിഅംഗം ഡോ എം. ജയരാജ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: