ഓഖി: എന്‍ജിഒ സംഘ് ഒരുദിവസത്തെ ശമ്പളം നല്‍കും

Thursday 28 December 2017 12:14 pm IST

തിരുവനന്തപുരം: ഓഖി ദുരതാശ്വാസനിധിയിലേക്ക് കേരള എന്‍ജിഒ സംഘ് പ്രവര്‍ത്തകര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എസ്.കെ. ജയകുമാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ സംഘടന സ്വീകരിച്ച നിലപാട് അനുസരിച്ചാണ് ഒരു ദിവസത്തെ ശമ്പളം എന്‍ജിഒ സംഘ് നല്‍കുന്നത്. സ്പാര്‍ക്ക് വഴി രണ്ടുദിവസത്തെ ശമ്പളം സര്‍ക്കാര്‍ നേരിട്ട് എടുക്കുമെന്ന നിര്‍ദ്ദേശം എന്‍ജിഒ സംഘ് തള്ളിക്കളഞ്ഞു. ജീവനക്കാരുടെ അനുവാദത്തോടെ മാത്രമേ ശമ്പളം പിടിക്കാന്‍ പാടുള്ളൂവെന്ന് എന്‍ജിഒ സംഘ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഓഖി ദുരിതാശ്വാസത്തിനുവേണ്ടി പ്രത്യേക അക്കൗണ്ട് തുറക്കണമെന്നും യോഗത്തില്‍ ഫെറ്റോ സംഘടനകള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.