ഓഖി: കേരളത്തിന് 133 കോടിയുടെ അടിയന്തര സഹായം

Wednesday 27 December 2017 3:24 pm IST

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര സഹായം നല്‍കി. കേരളം ആവശ്യപ്പെട്ട 422 കോടി രൂപയില്‍ 133 കോടി രൂപയുടെ ചെക്ക് കൈമാറിയെന്ന് കേന്ദ്ര സംഘത്തിന്റെ തലവന്‍ ബിപിന്‍ മാലിക് അറിയിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം വിവിധ തീരദേശ മേഖലകളില്‍ സന്ദര്‍ശനം തുടരുകയാണ്. ഓഖി ദുരന്തം കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്ന് കേന്ദ്ര സംഘം അറിയിച്ചു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുമെന്നും കേന്ദ്ര സംഘം അറിയിച്ചു.

രണ്ടു സംഘങ്ങളായാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്. ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളാണ് സന്ദര്‍ശിക്കുന്നത്. കേന്ദ്ര ഊര്‍ജവകുപ്പ് ഡയറക്ടര്‍ എംഎം ദാഖതെയുടെ നേതൃത്വത്തിലുള്ള സംഘം തൃശൂര്‍, മലപ്പുറം ജില്ലകളിലും കേന്ദ്ര ജല കമീഷന്‍ ഡയറക്ടര്‍ ആര്‍ തങ്കമണിയുടെ നേതൃത്വത്തില്‍ ആലപ്പുഴ, എറണാകുളം ജില്ലകളും സന്ദര്‍ശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.