ന്യൂദല്‍ഹി: മലേഗാവ് സ്ഫോടനക്കേസില്‍ ആറ് പ്രതികള്‍ക്കെതിരെ ചുമത്തിയ മക്കോക്ക (മഹാരാഷ്ട്രാ കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) ഒഴിവാക്കി. ലഫ്. കേണല്‍ പുരോഹിത്, സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരായ മക്കോക്കയാണ് പ്രത്യേക എന്‍.ഐ.എ കോടതി ഒഴിവാക്കിയിട്ടുള്ളത്.
പ്രജ്ഞ സിങ് ഠാക്കൂര്‍ അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പുരോഹിത് എന്നിവര്‍ക്കെതിരെ യു.എ.പി.എ അടക്കമുള്ളവ നിലനില്ക്കും. മലേഗാവില്‍ 2008 സെപ്റ്റംബര്‍ 29 നുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: