60 വര്‍ഷത്തിനു ശേഷം അവര്‍ തിരിച്ചറിഞ്ഞു, സഹോദരന്‍മാരാണെന്ന്

Thursday 28 December 2017 2:45 am IST

ഹവായ്: 60 വര്‍ഷത്തെ സൗഹൃദം, ഒടുവില്‍ സഹോദരന്‍മാരാണെന്ന തിരിച്ചറിവ്. വാല്‍ട്ടര്‍ മാക്ഫാലേനും അലന്‍ റോബിന്‍സണും ഇത് വിലമതിക്കാനാകാത്ത ക്രിസ്മസ് സമ്മാനമാണ്. യു.എസിലെ ഹാവായ് ദ്വീപിലാണ് സംഭവം.

ഒരേ സ്‌കൂളില്‍ ഫുട്‌ബോള്‍ കളിച്ചും കൂട്ടുകൂടിയും ഇവര്‍ വളര്‍ന്നു. എങ്കിലും സഹോദരന്‍മാന്‍ അന്യോന്യം തിരിച്ചറിഞ്ഞില്ല എന്നതാണ് വാസ്തവം. ഒന്നരവയസില്‍ അകന്നുപോയ സഹോദരന്‍മാരാണിവര്‍. അച്ഛനെ അറിയാത്ത മാക്ഫാലേനും, ദത്തുപുത്രനായി വളര്‍ന്ന റോബിന്‍സണും സോഷ്യല്‍ മീഡിയയിലും ഡി.എന്‍.എ മാച്ചിംഗ് സൈറ്റുകളിലും ഏറെ നാളുകളായി വിവരങ്ങള്‍ നല്‍കി കാത്തിരുന്നു. പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങിയിരുന്നു.

അപ്രതീക്ഷിതമായാണ് റോബി 737 എന്ന യൂസര്‍നെയിമിലേക്ക് എക്‌സ് ക്രോമോസോമുകള്‍ മാച്ച് ചെയ്യുന്നുണ്ടെന്ന വിവരമെത്തുന്നത് ക്രിസ്മസ് രാവിന്റെ തലേന്നാണ്. വിവരമറിഞ്ഞപ്പോള്‍ മനസിലായി തങ്ങള്‍ ഒരേ അമ്മയുടെ മക്കളാണെന്ന്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ വിവരമെന്നും അത്ഭുതമാണ് തോന്നിയതെന്നുമായിരുന്നു ഇരു സുഹൃത്തുക്കളുടെയും പ്രതികരണം.

ഈ സന്തോഷം ആഘോഷമാക്കുകയാണ് ഇരുവരും. വീട്ടുകാരും ഏറെ സന്തോഷത്തില്‍ തന്നെ. ഏതായാലും റിട്ടയര്‍മെന്റ് ആഘോഷമാക്കാനാണ് രണ്ട് സുഹൃത്തുക്കളുടെയും തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.