ന്യൂദല്‍ഹി: കുല്ഭൂഷണ് ജാദവ് ഭീകരനാണെന്നും അതിനാലാണ് പാക്കിസ്ഥാന് ഇങ്ങനെ പെരുമാറിയതെന്നും സമാജ്വാദി പാര്‍ട്ടി നേതാവും രാജ്യസഭ എംപിയുമായ നരേന്ദ്ര അഗര്‍വാള്‍. ഇന്ത്യ ഒന്നടങ്കം പാക്കിസ്ഥാന്റെ നടപടിയെ അപലപിക്കുമ്പോഴാണ് അഗര്‍വാള്‍ വിവാദ പ്രസ്താവന നടത്തിയത്.
ഇതിനെതിരെ വന്‍ പ്രതിഷേധങ്ങളും ഉടലെടുത്തു കഴിഞ്ഞു. നിരവധി പേര് പാക് ജയിലുകളില്‍ ഉണ്ടെങ്കിലും ജാദവിനെക്കുറിച്ചുമാത്രമാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: