ന്യൂദല്‍ഹി: ഇന്ധന ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിലെ 173 യാത്രക്കാരെ പുറത്തിറക്കി. ദല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ഇന്‍ഡിഗോ വിമാനം 6ഇ-945 വിമാനത്തിലാണ് ഇന്ധന ചോര്‍ച്ച കണ്ടെത്തിയത്.
ദല്‍ഹി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 4.35നാണ് സംഭവം. ഇന്ധന ചോര്‍ച്ച കണ്ട ഉടനെ യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കുകയായിരുന്നു. പിന്നീട് വൈകിട്ട് 6.15ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: