ന്യൂദല്‍ഹി : തുറന്ന റോഡ് നയം കൊണ്ടുവരണമെന്ന് പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു നികുതിയും മറ്റുമാക്കിയ സാഹചര്യത്തില്‍ ബസ്സിനും നാഷണല്‍ പെര്‍മിറ്റ് മാത്രം മതിയെന്നാണ് പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് രൂപീകരിച്ച സമിതിയാണ് നിര്‍ദ്ദേശം നല്‍കിയത്.
ഇതുപ്രകാരം ബസുകള്‍ക്ക് ദേശീയ പെര്‍മിറ്റ് ലഭിച്ചാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ സര്‍വ്വീസ് നടത്താം. ഇത് സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച് നടപ്പിക്കിയാല് അവരുടെ നികുതി വരുമാനത്തിലും വര്ധനവുണ്ടാകുറാമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.
ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ശുചിമുറി ഉണ്ടായിരിക്കമെന്നും, ബന്ധപ്പെട്ട മന്ത്രാലയം ഇതുസംബന്ധിച്ച് മുന്‍കൈ എടുക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ലേണേഴ്സ് ടെസ്റ്റ് ഓണ്‍ലൈനായി പൂര്ത്തിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: