ന്യൂദല്‍ഹി : ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് റെയില്‍വേ സഹമന്ത്രി രാജെന്‍ ഗോഹെയ്ന് എഴുതി നല്കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 0.68 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ദല്‍ഹി മുംബൈ എന്നിവിടങ്ങില്‍ മാത്രം എപ്രില്‍- നവംബര്‍ മാസങ്ങളില്‍ 0.99 ശതമാനം വര്‍ധനയുണ്ട്. എന്നാല്‍ പ്രത്യേക ട്രെയിനുകള്‍ക്ക് പ്രത്യേക നിരക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ആവശ്യകതയ്ക്കനുസരിച്ച് തീരുമാനിക്കുന്നതാണ്. തത്കാല്‍ നിരക്കിനു തുല്യമായി സുവിധ ട്രെയിനുകളും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: