പന്ത്രണ്ട് നൊയമ്പ് മഹോത്സവം സമാപിച്ചു

Thursday 28 December 2017 2:52 am IST

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തിലെ പന്ത്രണ്ട് നൊയമ്പ് മഹോത്സവം ആറാട്ടോടെ സമാപിച്ചു. രാവിലെ ആനപ്രമ്പാല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും കാവടി കരകംവരവും മുത്താരമ്മന്‍ കോവിലില്‍ നിന്നും എണ്ണക്കുടംവരവും തുടര്‍ന്ന് മഞ്ഞള്‍ നീരാട്ടും നടന്നു.
ഉച്ചപൂജക്കു ശേഷം ചക്കരക്കുളത്തില്‍ ആറാട്ടും തൃക്കൊടിയിറക്കും ഭക്തിസാന്ദ്രമായി. വൈകിട്ട് കാരിക്കുഴിയില്‍ നിന്നും കരതാലം വരവും 7.30ന് കളമെഴുത്തും പാട്ടും നടന്നു. ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, തന്ത്രി ഒളശമംഗലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
ഹരിക്കുട്ടന്‍ നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി, കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, സുരേഷ് കാവുംഭാഗം, സന്തോഷ് ഗോകുലം, കെ. സതീശ് കുമാര്‍, അജിത്ത് കുമാര്‍ പിഷാരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.