മലയിന്‍കീഴ്: മാറനല്ലൂര്‍ കൂവളശ്ശേരി ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഉദ്യാന പൂങ്കാവനം പദ്ധതിക്ക് തുടക്കമായി. നേമം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചുള്ള പദ്ധതി ഐ.ബി. സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്എസ്. രമ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എം. മഹേന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡി. ബിജുദാസ്, എസ്. പ്രിയദര്‍ശിനി, പഞ്ചായത്തംഗങ്ങളായ വാസന്തി, അജികുമാര്‍, ദീനകുമാരി, ട്രസ്റ്റ് സെക്രട്ടറി ആര്.പി. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം റോഡിന് ഇരുവശത്തും മുകളിലും താഴെയുമുള്ള കുളങ്ങള്‍ക്ക് സമീപവും ക്ഷേത്ര പരിസരത്തും ക്ഷേത്ര ചടങ്ങുകള്‍ക്കാവശ്യമായ പൂജാ പുഷ്പങ്ങളും ഔഷധ പുഷ്പങ്ങളും നട്ടുനനച്ച് പരിപാലിക്കുന്ന പദ്ധതിയാണ് ഉദ്യാന പൂങ്കാവനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: