നഗരപരിധിയിലെ പ്ലാസ്റ്റിക് പരിശോധന ശക്തമാക്കുന്നു

Thursday 28 December 2017 12:37 pm IST

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ഭാഗമായുള്ള റെയ്ഡുകള്‍ ശക്തിപ്പെടുത്താന്‍ മേയര്‍ അഡ്വ വി.കെ. പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പ്ലാസ്റ്റിക് ക്യാരിബാഗുകളും നോവോവ വോളിപ്രൊപ്പലീന്‍ ക്യാരിബാഗുകളുടെയും വില്‍പ്പന നടത്തു സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുതിന് ജില്ലാഭരണകൂടത്തിന്റെയും പോലീസിന്റെയും സഹായം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കി. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജനുവരി 10 നകം കല്യാണമണ്ഡപങ്ങളില്‍ ഗ്രീന്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നഗരസഭ നടപടി സ്വീകരിക്കും. കല്യാണമണ്ഡപങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന് നഗരസഭ അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നഗരപരിധിക്കുള്ളില്‍ വില്‍പനയ്ക്കായി എത്തുന്നത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ഇവ പിടിച്ചെടുത്ത് വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഇറച്ചി വേസ്റ്റ് സംസ്‌കരിക്കുന്നതിനാവശ്യമായ റെന്ററിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു നല്‍കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുന്നതിന് തീരുമാനിച്ചു. അജൈവ മാലിന്യ ശേഖരണത്തിനായി റിസോഴ്‌സ് റിക്കവറി സെന്ററുകളും മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളും നഗരവാസികള്‍ പ്രയോജനപ്പെടുത്തുന്നുവെന്നും ഇതിനായി കൂടുതല്‍ ആര്‍ആര്‍സി, എംആര്‍എഫ് സെന്ററുകള്‍ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.