പീരുമേട്: ആന്ധ്രയില്‍ നിന്ന് കേരളത്തിലേയ്ക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 270 കിലോ കഞ്ചാവ് തമിഴ്നാട് പോലീസ് പിടികൂടി, ഒരാള്‍ പിടിയില്‍. കാര്‍ ഡ്രൈവര്‍ കര്‍ണ്ണാടക സ്വദേശി വിജയകുമാറി (30) നെയാണ് കഴിഞ്ഞദിവസം രാത്രിയില്‍ തേനി പോലീസ് അറസ്റ്റ് ചെയ്തത്.
ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തേനിക്ക് സമീപം വീരപാണ്ടിയില്‍ വച്ചാണ് വാഹനം പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും കോട്ടയത്ത് എത്തിക്കാനായിരുന്നു എന്നും വിജയകുമാര്‍ മൊഴി നല്കി.
എട്ട് ചാക്കുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. വിപണിയില്‍ 54 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. പരിശോധനയില്‍നിന്ന് രക്ഷപെടുന്നതിനായി പോലീസ് എന്ന് ധരിപ്പിക്കുന്ന സ്റ്റിക്കറും പതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: