ബസിലെ മോഷണം; പ്രതികള്‍ കസ്റ്റഡിയില്‍

Wednesday 27 December 2017 9:32 pm IST

 

അടിമാലി: ബസ് യാത്രക്കിടെ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് പണം കവര്‍ന്ന തമിഴ് സ്ത്രീകളെ തൊടുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. സംഭവത്തെ തുടര്‍ന്ന് തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ദേവികുളം കോടതിയില്‍ നിന്ന് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങിയത്. തൊടുപുഴ ഇളദ്ദേശം സ്വദേശി മായയുടെ 1,60000 രൂപയും കുമാരമംഗലം സ്വദേശിനി രേഷ്മ രാജേന്ദ്രന്റെ 4000 രൂപയുമാണ് മോഷണം പോയിരുന്നത്.
കഴിഞ്ഞ ആഴ്ചയാണ് മോഷണത്തിനിടെ പഴനി ജില്ലയിലെ നെയ്ക്കാരപ്പെട്ടിക്കര സ്വദേശികളായ പാണ്ഡിയമ്മ(40), മുത്ത്(32) എന്നിവരെ വെള്ളത്തൂവല്‍ പോലീസ് അറസറ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് തമിഴ് സ്ത്രീകളുടെ ചിത്രമടങ്ങിയ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. പ്രതികളെ പരാതിക്കാര്‍ ഇന്നലെ സ്‌റ്റേഷനിലെത്തി തിരിച്ചറിഞ്ഞു. ബസ് കണ്ടക്ടര്‍മാരും ഇരുവരെയും കണ്ടതായി നേരിട്ടെത്തി മൊഴി നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും എതിരെ കേസെടുത്തതായി എസ്‌ഐ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. ഇന്ന് കോടതിയില്‍ ഹാജരാക്കും. തൊടുപുഴയില്‍ തെളിയാതെ കിടക്കുന്ന സമാന കേസുകള്‍ നിരവധിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.