വണ്ടന്മേട്: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ഉദയഗിരി സ്വദേശിയായ അന്നമ്മ ദേവസ്യ(56)യ്ക്കാണ് പരിക്കേറ്റത്. ബസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം.
ബസിന്റെ ഡോറില്‍ നിന്ന് തെറിച്ച് വീണ അന്നമ്മയുടെ ഇടത് കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. നാട്ടുകാരും ബസ് ജീവനക്കാരും കൂടി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വണ്ടന്മേട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: