പാലപ്പിള്ളിയില്‍ പുലി പശുവിനെ കൊന്നു

Wednesday 27 December 2017 9:38 pm IST

പാലപ്പിള്ളി : കാരികുളം എലിക്കോട് ജനവാസ മേഖലയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു. കാരികുളം ഊരാളത്ത് ആസിയയുടെ പശുവിനെയാണ് പുലി പിടികൂടി കൊന്നത്. ബുധനാഴ്ച രാവിലെ തോട്ടത്തില്‍ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയില്‍ കണ്ടത്. തോട്ടത്തില്‍ മേഞ്ഞ് നടന്നിരുന്ന പശുവിനെ പുലി പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയ പാടുകള്‍ കണ്ടെത്തി.
തോട്ടം തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന പാഡികള്‍ക്ക് സമീപം പുലിയിറങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വെളളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഗ്രാമ പഞ്ചായത്തംഗം ഇ.കെ.സദാശിവന്റ നേതൃത്വത്തില്‍ നാട്ടുകാര്‍ പുലിയെ തുരത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. രണ്ടു മാസം മുന്‍പ് സമീപ പ്രദേശമായ കുണ്ടായിയില്‍ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.