കോട്ടയം: ക്രിസ്തുമസ് അവധി തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ വാഹനതിരക്ക് മൂലം ഗതാഗതം താറുമാറായി. എംസി റോഡില്‍ ഏറ്റുമാനൂരില്‍നിന്ന് തുടങ്ങുന്ന ഗതാഗത സ്തംഭനം കോട്ടയത്ത് എത്തുമ്പോള്‍ രൂക്ഷമാകും.
ഈ മാസം അവസാനിക്കുന്നതിന് മുമ്പായി 40 ദിവസം കൊണ്ട് തീരുമെന്ന് തീരുമെന്ന് പ്രഖ്യാപിച്ച കോട്ടയത്തെ റോഡ് പണി പൂര്‍ത്തിയാകാന്‍ ഇനിയും ഒരുമാസമെടുക്കും.
ശീമാട്ടി മുതല്‍ ബേക്കര്‍ ജങ്ഷന് വരെയുള്ള റോഡ് നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. രണ്ട് ലെയര്‍ ടാറിങ് പൂര്‍ത്തിയായി. ഇനി ഒരു ലെയറും കൂടി ചെയ്യാനുണ്ട്. ഇതിന് ശേഷം ഓടനിര്‍മ്മാണം, സുരക്ഷാ വരകള്‍, ലൈന്‍ മാര്‍ക്കിങ് തുടങ്ങിയ ജോലികളും പൂര്‍ത്തിയാക്കണം. നാഗമ്പടം ഭാഗത്തേയ്്ക്കുള്ള റോഡ് നിര്‍മ്മാണമാണ് ഇനി അടുത്ത ഘട്ടം. നാഗമ്പടത്ത് മേല്‍പ്പാല നിര്‍മ്മാണവും നടക്കുന്നതിനാല്‍ ഈ ഭാഗത്ത് റോഡ് നിര്‍മ്മാണത്തിന് സമയമെടുക്കും.
ക്രിസ്തുമസ് കഴിഞ്ഞപ്പോള്‍ കുടുംബസമേതം അവധിക്കാല യാത്രകള്‍ തുടങ്ങിയതോടെ നിരത്തില്‍ വാഹനങ്ങളുടെ പെരുപ്പമാണ്. മണ്ഡലകാലം അവസാനിച്ചിട്ടും തിരക്കില്‍ വലിയ കുറവ് ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: