കടുത്തുരുത്തി: ഞീഴൂര്‍ വിശ്വഭാരതി ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണീറ്റ് സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് മാലിന്യം നിറഞ്ഞ ചുളളിത്തോട് വൃത്തിയാക്കി.
കടുത്തുരുത്തി പട്ടണത്തിന്റെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന ചുള്ളിത്തോട് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് കൂടി വൃത്തിഹീനമായ നിലയിലായിരുന്നു. മൂന്ന് കിലോമീറ്ററുകളോളം വഞ്ചിയില്‍ തുഴഞ്ഞും വെള്ളത്തിലറിങ്ങിയുമാണ് വോളണ്ടിയര്‍മാര്‍ തോട് വൃത്തിയാക്കിയത്. ഒരു വള്ളം നിറയെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ ചാക്കുകളിലാക്കി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കൊണ്ടുപോകും. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍ ഉദ്ഘാടനം ചെയ്തു. കെ പി ഭാസ്കരന്, നിഖിത എസ്, അമല്‍പ്രസാദ്, സജിമോന്‍ എ ആര്, ഡോ. വേണുഗോപാല്‍, ജോബി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: