രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണം: കെ. സുരേന്ദ്രന്‍

Thursday 28 December 2017 2:45 am IST

കോഴിക്കോട്: വ്യാജസത്യവാങ്മൂലം നല്‍കിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കോഴിക്കോട്ട് ആവശ്യപ്പെട്ടു. ധാര്‍മ്മികത മുന്‍നിര്‍ത്തി മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണനും മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടണം. റിട്ട അധ്യാപകന്‍ കൂടിയായ ഭര്‍ത്താവ് മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരിക്കെയാണ് മന്ത്രി തന്റെ ആശ്രിതനാണെന്ന് സത്യവാങ്മൂലം നല്‍കിയത്. അഴിമതി, വ്യാജരേഖ നിര്‍മ്മാണം, വ്യാജസത്യവാങ്മൂലം നല്‍കല്‍, സ്വജനപക്ഷപാതം എന്നിവയെല്ലാം മന്ത്രി ചെയ്തു.

ഖജനാവില്‍ പണമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴാണ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗം കൂടിയായ മന്ത്രി സാമ്പത്തിക ലാഭം നേടുന്നതിനായി നിയമ ലംഘനം നടത്തിയത്. മന്ത്രി കെ.കെ. ശൈലജക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്നും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വക്താവ് പി. രഘുനാഥും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.