തിരുവനന്തപുരം: വ്യാജ ചികിത്സാരേഖ നല്കിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി ശൈലജ സമര്‍പ്പിച്ചത് വ്യാജസത്യവാങ്മൂലമാണെന്നു തെളിയുന്നു.
‘എന്റെ ഭര്‍ത്താവ് ഭാസ്ക്കരന്‍ മാസ്റ്റര്‍ എന്നെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്, അദ്ദേഹം തൊഴില്‍രഹിതനാണ്’ എന്ന് തുടങ്ങുന്ന പ്രസ്താവനയ്ക്ക് താഴെ സ്വന്തം കൈപ്പടയില്‍ മന്ത്രി കെ.കെ. ശൈലജ ഒപ്പിട്ട സത്യവാങ്മൂലമാണ് വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നത്. മന്ത്രി ഇപ്രകാരം സത്യവാങ്മൂലം എഴുതുമ്പോള്‍ ഭര്‍ത്താവ് ഭാസ്ക്കരന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു.
ചെയര്മാന് ആകുന്നതിനു മുന്‍പ് മന്ത്രിയുടെ ഭര്‍ത്താവ് പഴശ്ശി വെസ്റ്റ് എല്‍പി സ്കൂളിലെ ഹെഡ്മാസ്റ്റര് ആയിരുന്നെന്നും തൊഴില്‍രഹിതനായിരുന്നില്ലെന്നും തെളിഞ്ഞിട്ടുണ്ട്. നല്ലൊരു സംഖ്യ ഈ ഇനത്തില്‍ പെന്‍ഷനായി അദ്ദേഹം ഇപ്പോഴും കൈപ്പറ്റുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: