ന്യൂദല്‍ഹി: ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ഫ്രാന്‍സിലേക്ക് പോകും. പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യാനാണ് അവര്‍ ഫ്രാന്‍സിലേയ്ക്ക് പോകുന്നത്.
എന്‍ഐഎ ഫ്രാന്‍സിലേക്ക് പോകുന്നതിനൊപ്പം ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തി സുബ്ഹാനിയേയും ചോദ്യം ചെയ്യും എന്നാണ് വിവരം. ഇതിന് കോടതിയുടെ അനുമതി തേടാന്‍ നടപടി തുടങ്ങി. തിരുനല്‍വേലിയില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനിക്ക് ഇവരെ അറിയാമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ഐഎ ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്.
പോയ മാസങ്ങളില്‍ നിരവധി ഐ.എസ് ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഫ്രാന്‍സും ഇന്ത്യയും വിഷയത്തില്‍ പരസ്പരം സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: