ന്യൂദല്‍ഹി: മൂന്നുവര്‍ഷത്തിനിടെ 4.52 ലക്ഷം ഇന്ത്യക്കാര്‍ വിദേശപൗരത്വം സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം. 2014 മുതല്‍ 2017 വരെ കാലയളവില്‍ 4,52,109 ഇന്ത്യക്കാരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചതെന്ന് ലോക സഭയില്‍ ചോദ്യത്തര വേളയില്‍ വിദേശ കാര്യ സഹമന്ത്രി വി.കെ സിങ് അഭിപ്രായപ്പെട്ടത്.
2016ല്‍ മാത്രം യു.എസ് പൗരത്വം നേടാനായി 46,188 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 2015ല്‍ ഇത് 42213 ആയിരുന്നു. യു.എസ് പൗരത്വം നേടുന്നതില്‍ മെകസിക്കോയില് നിന്നുള്ളവരാണ് മുന്‍പന്തിയിലുള്ളത്. 103550 മെകസിക്കോക്കാര് യു.എസ് പൗരത്വം നേടി. രണ്ടാം സഥാനം ഇന്ത്യക്കാര്‍ക്കാണ്.
കാലിഫോര്‍ണിയയില്‍ നിന്ന് 10298, ന്യൂജേഴസിയില്‍ നിന്ന് 5312, ടെകസാസില് 4670, ന്യൂയോര്‍ക്കില്‍ നിന്ന് 2954 പേരും യു.എസ് പൗരത്വം നേടിയെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ലക്ഷ്യമിട്ട് കൊണ്ടാണ് മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ കുടിയേറുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: