പത്തനാപുരം: ധനുമാസകുളിരില്‍ തണുത്തു വിറയ്ക്കുമ്പോഴും മലയോരമേഖലയിലെ ചൂടിന് ശമനമില്ല. കഴിഞ്ഞ ആഴ്ച 20 ഡിഗ്രിയായിരുന്നു താപനില. ഈ ആഴ്ച പകല്‍ ചൂട് 25 ഡിഗ്രിയ്ക്ക് മുകളിലായി. രാവിലെ മഞ്ഞും നല്ല തണുപ്പുമാണ് അനുഭവപ്പെടുന്നത്. എന്നാല്‍ പുനലൂരില്‍ ഇത്തവണ തണുപ്പ് 18 ഡിഗ്രി താഴെയാണ്. മഞ്ഞുകാലത്തെ ഏറ്റവും താഴ്ന്ന തണുപ്പാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മേഖലയാണ് പുനലൂര്‍. കിഴക്കന്‍മേഖലയില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് 40 ഡിഗ്രിയായിരുന്നു താപനില. അതിന് അനുപാതികമായി തണുപ്പ് ലഭിക്കുന്നുമില്ല. പത്തനാപുരം, പുനലൂര്‍ മേഖലകളില്‍ നല്ല ചൂടാണ്. അവശ്യാനുസരണം തണുപ്പ് ലഭിക്കാത്തത് തേയില, കാപ്പി, കൊക്കോ കര്‍ഷര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. നവംബര്‍ ആദ്യം മുതല്‍ ആരംഭിക്കുന്ന തണുപ്പ് ജനുവരി വരെ നീണ്ടുനില്ക്കാറുണ്ട്. കഴിഞ്ഞ മാസം തണുപ്പ് ആരംഭിച്ചപ്പോള്‍ ചെറിയ തോതില്‍ മഴയും ലഭിച്ചിരുന്നു. പുലര്‍ച്ചെ കനത്ത മഞ്ഞും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: