ന്യൂദല്‍ഹി: കുല്ഭൂഷണ് ജാദവിന്റെയും അമ്മയുടെയും സംഭാഷണങ്ങള്‍ പാക്കിസ്ഥാൻ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കുല്‍ഭൂഷണിന്റെ കുടുംബത്തെ പാക്കിസ്ഥാൻ അപമാനിച്ചെന്ന് ഇന്ത്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭാഷണങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
താന്‍ മരണത്തെ ഭയപ്പെടുന്നില്ലെന്ന് കുല്ഭൂഷണ് പറയുന്നത് പുറത്തുവന്ന ഓഡിയോയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. താന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാന്‍ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: