കാബൂളില്‍ സ്‌ഫോടന പരമ്പര: 40 മരണം

Thursday 28 December 2017 2:16 pm IST

കാബുള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 40 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു.ഒരു മാധ്യമ സ്ഥാപനത്തെയും മോസ്‌കിനെയും ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്.

ഒരു ചാവേര്‍ സ്‌ഫോടനവും പിന്നാലെ രണ്ട് സ്‌ഫോടനങ്ങളും നടന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ച അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്കു മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. നവംബറില്‍ അഫ്ഗാന്‍ ബ്രോഡ്കാസ്റ്റ് ഷംഷാദ് ടിവിയുടെ ഓഫീസിനു നേര്‍ക്കും ആക്രമണം നടന്നിരുന്നു. ഇതിനു പിന്നില്‍ ഐ.എസ് ആയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.