അടല്‍ പെന്‍ഷന്‍ യോജനയ്ക്കും ഇനി ആധാര്‍

Thursday 28 December 2017 2:37 pm IST

ന്യൂദല്‍ഹി: അടല്‍ പെന്‍ഷന്‍ യോജനയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കി. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.

ജനുവരി ഒന്നിന് മുന്‍പായി പെന്‍ഷന്‍ ഫണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിന് സമ്മതമാണെന്ന് വ്യക്തമാക്കണമെന്നാണ് ഉപയോക്താക്കള്‍ക്കുള്ള നിര്‍ദേശം. ഇതിനായി രജിസ്‌ട്രേഷന്‍ ഫോം പുതുക്കിയിട്ടുണ്ട്.

അതേസമയം, ആധാര്‍ സംബന്ധിച്ചുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ഇപ്പോഴുള്ളത്. ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് വരെ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദേശമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.