കല്‍പ്പറ്റ: താമരശ്ശേരി ചുരം വഴി ഗതാഗതം നിരോധിച്ചു. വയനാട് ജില്ല പോലീസ് മേധാവിയാണ് ഗതാഗതം നിരോധിച്ചത്.സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണം. ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ശോച്യാവസ്ഥയിലാണെന്ന് പോലീസ് മേധാവി അറിയിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചരക്കു വാഹനങ്ങളുടെയും മള്‍ട്ടി ആക്സില്‍ ഉള്‍പ്പടെയുള്ള പ്രൈവറ്റ് ബസുകളുടെയും ഗതാഗതം വിലക്കിയിട്ടുണ്ട്. ജില്ല വഴി യാത്രക്കാരെയും കയറ്റി കടന്നു പോകുന്ന എല്ലാ ബസുകളും മറ്റ് റോഡുകള്‍ ഉപയോഗിച്ച് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കേണ്ടതാണ്.
വിലക്ക് ലംഘിച്ച് കടന്നു വരുന്ന വാഹനങ്ങളെ ലക്കിടിയില്‍ വച്ച് തടഞ്ഞ് തിരിച്ചയയ്ക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: