ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ അയ്യപ്പപൂജയും തിരുവാതിരയും 30 ന്

Thursday 28 December 2017 4:26 pm IST

ലണ്ടന്‍: ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഈ വര്‍ഷത്തെ മണ്ഡലമകരവിളക്ക് മഹോത്സവവും ധനുമാസ തിരുവാതിരയും 30 ന് വെസ്റ്റ് ത്രോണ്‍റ്റോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടക്കും. ധനുമാസ തിരുവാതിര ചടങ്ങുകള്‍ക്ക് ഐക്യവേദി വനിതാകുട്ടായിമക്കുവേണ്ടി രമണി പന്തലൂര്‍ നേതൃത്വം നല്‍കും.

എല്ലാ വര്‍ഷവും നടക്കുന്ന ഭജനയോടെപ്പം ഇൗ വര്‍ഷം നടക്കുന്ന ഭജനയില്‍ യുകെ യിലെ വിവിധ ഹിന്ദുസംഘടനകളും പങ്കെടുക്കും . ഗണപതിഹോമം ,അയ്യപ്പപൂജ ,പടിപൂജ തിരുവാതിരകളി എന്നിവയും പരിപാടിയ്ക്ക് മാറ്റ് കൂട്ടും.  എല്ലാവര്‍ഷത്തെയുംപോലെ ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ (താമരശ്ശേരി ഇല്ലം)ഹരിവരാസനത്തോടെ ഈ വര്‍ഷവും മണ്ഡലപൂജ അവസാനിക്കുക. അദ്ദേഹത്തോടൊപ്പം അയ്യപ്പപ്പൂജക്കു നേതൃത്വം നല്കുവാന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ വാസുദേവന്‍ നമ്പൂതിരിയും(താമരശ്ശേരി ഇല്ലം) എത്തുന്നത് ഈ വര്‍ഷത്തെ അയ്യപ്പപ്പൂജയുടെ പ്രത്യേകതയാണ്.

പരിപാടിയ്ക്ക് ശേഷം അന്നദാനം എട്ടങ്ങാടിവിഭവങ്ങളും കഞ്ഞിയും വിതരണം ചെയ്യും. ഈ സത്സംഗത്തിലേക്കു എല്ലാ യു കെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി സുരേഷ് ബാബു: 07828137478, രാജേഷ് രാമന്‍ : 07874002934 സുഭാഷ് ശാര്‍ക്കര : 07519135993, ജയകുമാര്‍: 07515918523, ഗീതാ ഹരി: 07789776536, ഡയാന അനില്‍ കുമാര്‍ : 07414553601 എന്നിവരുമായി ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.