ന്യൂദല്‍ഹി: ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രചാരമേറുന്നു. രക്ഷിതാക്കളുടെ ഒറ്റ പെണ്‍കുട്ടിക്ക് ബിരുദാനന്തര ബിരുദത്തിന് പഠിക്കാന്‍ നല്കുന്ന ഇന്ദിരാഗാന്ധി സ്കോളര്‍ഷിപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4617 പേര്‍ക്കായിരുന്നത് ഈ വര്‍ഷം 10,537 പേര്‍ക്ക് ലഭ്യമാക്കി; രണ്ടര ഇരട്ടി.
ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ഒറ്റ പെണ്‍കുട്ടിക്ക് നല്കുന്ന സ്വാമി വിവേകാനന്ദ സ്കോളര്‍ഷിപ് മുന്‍ വര്‍ഷം 44 പേര്‍ക്കാണ് ലഭിച്ചിരുന്നത്; ഈ വര്‍ഷം 77 പേര്‍ക്കായി. പെണ്‍കുട്ടികള്‍ക്കുള്ള പ്രഗതി സ്കീം പ്രകാരം സഹായം ലഭിച്ചവരുടെ എണ്ണം 1401 ല്‍നിന്ന് 3953 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: