വെള്ളനാട്: ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണയും ജിഎസ്ടി വിശദീകരണ യോഗവും നടന്നു. വെള്ളനാട് ജംഗ്ഷനില്‍ നടന്ന ധര്‍ണ ബിജെപി സംസ്ഥാന സമിതിയംഗം എന്‍.പി. ഹരി ഉദ്ഘാടനം ചെയ്തു. വെള്ളനാട് – ചെറ്റച്ചല്‍ റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കുക, പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, റോഡ് നവീകരണത്തിന് പുറംപോക്ക് ഭൂമി അളന്നെടുക്കുമ്പോള്‍ കൃത്യത പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് നെടുമാനൂര്‍ അനില്‍ അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, ജനറല്‍ സെക്രട്ടറിമാരായ എം.വി. രഞ്ജിത്ത്, ജ്യോതിഷ്, പ്ലാവിള അനില്‍, പുതുക്കുളങ്ങര അനി, മനോജ്, വാളിയറ അജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: