മലയിന്‍കീഴ്: ആരോരുമില്ലാത്ത വൃദ്ധയ്ക്ക് അന്തിയുറങ്ങാന്‍ കുടിലിനു പകരം ബിജെപി പ്രവര്‍ത്തകര്‍ പുത്തന്‍ വീടൊരുക്കി. മാറനല്ലൂര്‍ അരുവിക്കര നായ്ക്കാട്ടുവിള പങ്കജാക്ഷി(70)ക്കാണ് വാര്‍ഡ് മെമ്പര്‍ ശോഭനതങ്കച്ചിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വീട് പണിത് നല്‍കിയത്.
അര്‍ബുദരോഗിയായ പങ്കജാക്ഷി ആകെയുള്ള അഞ്ചുസെന്റിലെ നിലംപതിക്കാറായ കുടിലില്‍ സുമനസ്സുകളുടെ കാരുണ്യത്തിലാണ് കഴിഞ്ഞിരുന്നത്. മഴ പെയ്താല്‍ ചോരാത്ത വീടെന്നത് പങ്കജാക്ഷിയുടെ സ്വപ്നമായിരുന്നു. പങ്കജാക്ഷിക്ക് വീട് പണിത് നല്കാന് വാര്‍ഡ് മെമ്പര്‍ ശോഭനതങ്കച്ചി ബിജെപി വാര്‍ഡ് കമ്മറ്റിയുടെ സഹായം തേടി. മെമ്പറും പ്രവര്‍ത്തകരും ചേര്‍ന്ന് ശ്രമദാനത്തിലൂടെയും സുമനസുകളുടെ സഹായത്തിലുമാണ് വീട് പൂര്‍ത്തീകരിച്ചത്.
1.50 ലക്ഷം മുടക്കി ഒരുമുറിയും അടുക്കളയും ശുചിമുറിയും അടങ്ങുന്ന വീടാണ് പണിതത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു പുതിയ വീടിന്റെ താക്കോല്‍ പങ്കജാക്ഷിക്ക് കൈമാറി. സംസ്ഥാന സമിതിയംഗം എരുത്താവൂര്‍ ചന്ദ്രന്, മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറല്‍ സെക്രട്ടറിമാരായ സി.എസ്. അനില്‍, വിശാഖ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇന്ദുകുമാര്‍, ജനറല്‍ സെക്രട്ടറി അജികുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: