അയ്യാഗുരു ജന്മദിനം

Friday 29 December 2017 12:30 pm IST

തിരുവനന്തപുരം: തൈക്കാട് അയ്യാഗുരുസ്വാമി ധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യാഗുരുസ്വാമിയുടെ ജന്മദിനം ആഘോഷിച്ചു. 204-ാമത് അശ്വതിനാള്‍ ജന്മദിനം ഒരുമൈ ദിനമായാണ് ആഘോഷിച്ചത്. ഒ.രാജഗോപല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ നവോത്ഥാനനായകരുടെ ഗുരുവായിരുന്ന അയ്യാഗുരു തന്റെ ശിഷ്യരോട് ആധ്യാത്മിക മാര്‍ഗത്തിലല്ല സ്വസമുദായംഗങ്ങളുടെ സമുദായനവോത്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് ഉപദേശിച്ചതെന്ന് എംഎല്‍എ പറഞ്ഞു. ശൈവമാര്‍ഗത്തിലൂടെ അദ്ദേഹം സിദ്ധികള്‍ വളര്‍ത്തി. അയ്യാഗുരുവിനെ കേരളം വേണ്ടരീതിയില്‍ ആദരിച്ചില്ല. അതിനു കാരണം വൈദേശിക സംസ്‌കാരത്തിന്റെ അധിനിവേശമാണ്. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിനും മതപ്രഭാഷണപരമ്പരയ്ക്കും ശേഷമാണ് ഈ ചിന്താഗതിക്ക് മാറ്റം വന്നത്. അയ്യാഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൈക്കാട് അയ്യാഗുരുസ്വാമി ധര്‍മപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. കൃഷ്ണകുമാര്‍, മുന്‍മന്ത്രി വി. സുരേന്ദ്രന്‍പിള്ള, ഡോ എം.എം. ബഷീര്‍, സ്വാഗതസംഘം സെക്രട്ടറി വി. സുരേഷ്, എം. രാജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.