കടല്‍ ഉള്‍വലിഞ്ഞത് പരിഭ്രാന്തി പരത്തി

Friday 29 December 2017 2:48 am IST

പുന്നപ്ര: ചള്ളി കടപ്പുറത്ത് കടല്‍ ഉള്‍വലിഞ്ഞത് ഭീതി പരത്തി. തീരത്ത് നിന്നും 500 മീറ്ററോളം ദൂരത്തേക്ക് ഇന്നലെ രാവിലെ ഒന്‍പതിനാണ് കടല്‍ ഉള്‍വലിഞ്ഞത്. പിന്നീട് ഉള്‍വലിഞ്ഞ ഭാഗളില്‍ ചെളി നിറഞ്ഞു. ചള്ളി തീരം മുതല്‍ 500 മീറ്റര്‍ തെക്ക് പൂമീന്‍പൊഴിഭാഗം വരെ തീരത്ത് ചെളിയടിഞ്ഞു. നീര്‍ക്കുന്നം, വളഞ്ഞവഴി, കാക്കാഴം ഭാഗങ്ങളില്‍ തിര കരയിലേക്ക് ആഞ്ഞടിച്ചു.
ഇതേ സമയം സംഭവമറിയാതെ തൊഴിലാളികള്‍ തീരത്ത് നിന്നും മൂന്നു കിലോമീറ്റര്‍ അകലെ കടലില്‍ മത്സ്യ ബന്ധനം നടത്തുകയായിരുന്നു. വിവരം അറിയച്ചതോടെ മണിക്കൂറുകള്‍ അദ്ധ്വാനിച്ച് വള്ളങ്ങള്‍ കരയ്ക്കടിപ്പിച്ചു. ചെളിയില്‍ പൂണ്ട വള്ളങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ ഏറെ പണിപ്പെട്ടു. ഇതോട എന്തും സംഭവിക്കാമെന്നുള്ള ഭീതിയുടെ നിഴലിലാണ് തീരവാസികള്‍. അമ്പലപ്പുഴ തഹസില്‍ദാര്‍ ആശാ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘവും, ആലപ്പുഴ ഡിവൈഎസ് പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.