ആലപ്പുഴ: സാഹസിക വിനോദ സഞ്ചാര മേഖലയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കു ന്നതിനായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ മേഘാലയ പാരാ ഗ്ളൈഡിംഗ് അസോസിയേഷന്റെ സഹകരണത്തോടെ ആലപ്പുഴ ബീച്ചില്‍ പാരാമോട്ടോര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. ഇന്നു മുതല്‍ ജനുവരി ഒന്നുവരെയാണ് ഫെസ്റ്റിവല്‍. രാവിലെ 7മുതല്‍ രാത്രി 8 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ഏഴോളം പാരാമോട്ടറുകള്‍ പങ്കെടുക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്. വിദേശ പൈലറ്റുമാരടക്കം പങ്കെടുക്കുന്ന പ്രത്യേക പാരാമോട്ടോര്‍ അഭ്യാസ പ്രകടനങ്ങളും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. ഫോണ്‍: 0477 2251796, 9400051796.
പ്രതികരിക്കാൻ ഇവിടെ എഴുതുക: