സെക്രട്ടേറിയറ്റ് മാര്‍ച്ച്

Tuesday 19 December 2017 12:35 pm IST

തിരുവനന്തപുരം: പ്രോഗ്രസീവ് സിദ്ധനര്‍ സൊസൈറ്റി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കുറവന്‍ സമുദായത്തിന് മൂന്ന് ശതമാനം സംവരണം നല്‍കുക, വീട് നിര്‍മാണത്തിന് 10 ലക്ഷം രൂപ നല്‍കുക, കുറവന്‍ സമൂഹത്തെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പിഎസ്എസ് സംസ്ഥാന ജനറല്‍സെക്രട്ടറി സുശീലന്‍ ഉദ്ഘാടനം ചെയ്തു. മാങ്കുഴി രാജന്‍, മുടവന്‍തോട്ടം രാജന്‍, വേങ്കമല മുരളി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.