ആലപ്പുഴ: പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ 120ലേറെ സ്റ്റാളുകള്‍.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള ഗുണഭോക്താക്കളുടെ വിവിധ സ്റ്റാളുകളില്‍ കാശ്മീരില്‍ നിന്നും വന്ന കരകൗശല ഉല്‍പ്പന്നങ്ങളായ വോള്‍ ഹാങ്ങിംഗ്സ്, തടി കൊണ്ടുള്ള അലങ്കാര വസ്തുക്കള്‍, കീചെയിന്‍, പൂജാ സാമഗ്രികള്‍, രുദ്രാക്ഷം എന്നിവയും പുതുച്ചേരിയില്‍ നിന്നുള്ള വൈറ്റ് മെറ്റല്‍, ബ്ലാക്ക് മെറ്റല്‍, ജര്‍മ്മന്‍ സില്‍വര്‍, ക്രിസ്റ്റല്‍സ് എന്നിവയില്‍ നിര്‍മ്മിച്ച ആഭരണങ്ങള്‍, പാലക്കാട് പീപ്പിള്‍സ് സര്‍വ്വീസ് സൊസൈറ്റിയുടെ ചക്ക ഉല്‍പ്പന്നങ്ങളായ ചക്കജ്യൂസ്, അച്ചാറുകള്‍, ചക്കപപ്പടം, ചക്കകേക്ക്, ചക്കഐസ്ക്രീം എന്നിവയും റോസ് വുഡില്‍ നിര്‍മ്മിച്ച അലങ്കാര വസ്തുക്കള്‍, വാഴനാര് സംസ്ക്കരിച്ച് ചായം നല്കി നിര്‍മ്മിച്ച ബാഗ്, തൊപ്പി, മയില്‍-ഗണേശ രൂപങ്ങളും, ആഭരണങ്ങളും ഏവരെയും ആകര്‍ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: