ഹരിപ്പാട്: മൈസൂര്‍ അവധൂതദത്തപീഠം ശ്രീഗണപതി സച്ചിദാനന്ദ ആശ്രമത്തിലെ ഉത്തരാധികാരി ദത്ത വിജയാനന്ദതീര്ത്ഥ സ്വാമിമണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അവധൂത ദത്തപീഠത്തിന്റെ കേരളത്തിലെ ഘടകസ്ഥാപനമായ ആലുവ ദത്തആജ്ഞനേയ ക്ഷേത്രത്തിന്റെ വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം ട്രസ്റ്റിനുവേണ്ടി നാഗദാസ് സുബ്രഹ്മണ്യന് നമ്പൂതിരി പൂര്‍ണ്ണകുംഭം നല്കി സ്വാമിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: